എല്‍ഡിഎഫ് 13 സീറ്റ് വരെ നേടും: സിപിഐ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് 13 സീറ്റ് വരെ ലഭിയ്ക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മാവേലിക്കര ഒഴികെ സിപിഐ മത്സരിച്ച തിരുവനന്തപുരം, തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയിക്കുമെന്ന പ്രതീക്ഷയാണ് സെക്രട്ടേറിയറ്റ് യോഗം പ്രകടിപ്പിച്ചത്.
സീറ്റ് വിഭജനത്തെച്ചൊല്ലി ഇടതുമുന്നണിയിലുണ്ടായ തര്‍ക്കം മുന്നണിയ്ക്ക് ദോഷം ചെയ്തു. സിപിഎമ്മിലെ തര്‍ക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തെയും ബാധിച്ചു.എന്നാല്‍ പ്രചരിപ്പിയ്ക്കപ്പെടുന്ന പോലെ പള്ളി മത്സര രംഗത്ത് കാര്യമായ സ്വാധീനം ചെലുത്തിയതായി കാണുന്നില്ല. തൃശൂരില്‍ പോളിങ് ഇടതുമുന്നണിക്ക് അനുകൂലമായത് ഇതാണ് തെളിയിക്കുന്നത്.
വയനാട്ടില്‍ മുരളീധരന്‍ നേടിയ വോട്ടുകള്‍ യുഡിഎഫിനാണ് ദോഷം ചെയ്യുക. മാവേലിക്കരയില്‍ ചില അടിയൊഴുക്കുകളാണ് വിജയ പ്രതീക്ഷകളില്‍ മങ്ങല്‍ വീഴ്ത്തിയതെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ശനിയാഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായാണ് സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications