കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ദൗത്യസംഘം ലങ്കയില്‍

  • By Staff
Google Oneindia Malayalam News

കൊളംബോ: ലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ ദുരിതമനുഭവിയ്ക്കുന്ന തമിഴ് വംശജരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ദൗത്യവുമായി ഇന്ത്യന്‍ ഉന്നതതല സംഘം ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെത്തി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍, വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ എന്നിവരാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിലുള്ളത്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി മന്‍‌മോഹന്‍സിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിനിധികളെ അയയ്ക്കാന്‍ തീരുമാനമാനിച്ചത്.

പ്രസിഡന്‍റ് മഹീന്ദ്ര രജപക്സെയുമായി ദൗത്യസംഘം നടത്തുന്ന ചര്‍ച്ചയില്‍ യുദ്ധ മേഖലയില്‍ കുടുങ്ങിയ സാധാരണക്കാരെല്ലാം രക്ഷപ്പെടുത്തുന്നത് വരെ യുദ്ധം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും. പലായനം ചെയ്യുന്ന തമിഴ്വംശജര്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്ന കാര്യവും ചര്‍ച്ചാ വിഷയമാകും.

തമിഴ് വംശജര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനെതിരെ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രത്യേക ദൗത്യ സംഘത്തെ അയക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. യുപിഎ ഘടകകക്ഷിയായ ഡി‌എംകെയുടെ സമ്മര്‍ദ്ദവും കോണ്‍ഗ്രസിന് മേല്‍ ശക്തമാണ്.

യുദ്ധത്തിന്റെ ഭാഗമായി വന്‍തോതില്‍ തമിഴ്വംശജര്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിരപരാധികളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭയും യുഎസും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തങ്ങളുടെ ആഭ്യന്തര സമ്മര്‍ദ്ദങ്ങള്‍ പരിഹരിയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ലങ്കന്‍ പ്രശ്നത്തെ ഉപയോഗിക്കരുതെന്നാണ് ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ നിലപാട്.

യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധമേഖലയില്‍ നിന്ന് ഇപ്പോഴും ആയിരങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X