പ്രധാനമന്ത്രിയാകാന്‍ പരിചയമായിട്ടില്ല: രാഹുല്‍
കൊല്‍ക്കത്ത: പ്രധാനമന്ത്രിയാകാനുള്ള പരിചയസമ്പന്നത തനിക്കായിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.
കൊല്‍ക്കത്തയില്‍ പ്രണബ് മുഖര്‍ജിയ്ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രിയാകാനുള്ള അവസരം വന്നാല്‍ അത് നിരസിക്കും.
യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്നതാണ് പാര്‍ട്ടി ഏല്പ്പച്ചിരിക്കുന്ന ദൗത്യം. അതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്- രാഹുല്‍ വ്യക്തമാക്കി.
ഇടതുപാര്‍ട്ടികള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. രാജ്യത്തിന്റെ പുരോഗതിയ്ക്കും വളര്ച്ചയ്്ക്കുംവേണ്ടി ഇടതുപാര്‍ട്ടികള്‍ ഒരു നയവും സ്വീകരിച്ചിട്ടില്ല.
പശ്ചിമ ബംഗാളില്‍ ഇടതുസര്‍ക്കാറിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതേസമയം യുപിഎ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്- രാഹുല്‍ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിന്റെ വാതില്‍ ഇടതുപാര്ട്ടികള്ക്കുമാത്രമല്ല എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ബിജെപിയാണെന്നും എല്‍ടിടിഇ തീവ്രവാദി സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പിതാവിനെ വധിച്ചത് അവരാണ്. എന്നാല്‍ ശ്രീലങ്കയിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുവേണം എന്തു നടപടിയും സ്വീകരിക്കേണ്ടത്. യുദ്ധമേഖലയില്‍ സാധാരണക്കാര്‍ കടുത്ത ദുരിതം അനുഭവിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ നടപടിവേണം-രാഹുല്‍ ആവശ്യപ്പെട്ടു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications