പിതാവിന്റെ മരണം രോഷാകുലയാക്കി: പ്രിയങ്ക

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക പിതാവ് കൊല്ലപ്പെട്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. പക്വതക്കുറവുകൊണ്ടാകാം അന്ന് അത്രയേറെ ദേഷ്യം വന്നത്.
വൈകാതെ തന്നെ ഞാന്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയും ചെയ്‌തിരുന്നു. കഠിനാധ്വാനികളായ തമിഴ് ജനതയോട് ആദരവാണ് ഉള്ളത്. തമിഴ് ദേശീയതയെ അംഗീകരിക്കുന്നു. പക്ഷേ ആരെയും വധിക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരം മാര്‍ഗം എല്‍ടിടിഇ സ്വീകരിക്കുന്നതിനോട് യോജിപ്പില്ല- പ്രിയങ്ക പറഞ്ഞു.
മുത്തശ്ശി ഇന്ദിരാ ഗാന്ധിയും അച്ഛനും രാഷ്ട്രീയ കാരണങ്ങളാലാണ് കൊല്ലപ്പെട്ടത്. അമ്മ സോണിയയുടെയും സഹോദരരന്‍ രാഹുലിന്റെയും സുരക്ഷയുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. 2004 മുതലാണ് ഈ ഭയം എന്റെയുള്ളിലുണ്ടായത്- പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications