സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിയ്ക്കും
ഗുവാഹത്തി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിയ്ക്കുന്നതിന് 100 ദിന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഡോ മന്മോഹന് സിങ്.
നിലവിലുള്ള ഉത്തേജന പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകരുമെന്നും തൊഴില്‍ നഷ്ടമുണ്ടാകുന്നത് തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
9-10 ശതമാനം വളര്‍ച്ച നേടുന്ന വിധം സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിയ്ക്കുകയാണ് ലക്ഷ്യം. രക്ഷാപദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിലൂടെ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസം വര്ദ്ധിപ്പിയ്ക്കാമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ടെക്സ്റ്റൈല്‍, സിമന്റ് നിര്‍മാണ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിയ്ക്കുക. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ വിദേശ ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സിങ് വ്യക്തമാക്കി. എന്നാല്‍ അദ്വാനി വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ കണക്കുകള്‍ അംഗീകരിയ്ക്കാന്‍ പ്രധാനമന്ത്രി തയാറായില്ല.
തീവ്രാവാദവും ആഭ്യന്ത രാഷ്ട്രീയ പ്രശ്നങ്ങളും മൂലം തകര്‍ച്ച നേരിട്ടു കൊണ്ടിരിയ്ക്കുന്ന പാകിസ്താനെക്കുറിച്ച് പരാമര്‍ശിച്ച സിങ് തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ സുരക്ഷാ, ഇന്റലിജന്റ്സ് സംവിധാനങ്ങള്‍ പരിഷ്ക്കരിയ്ക്കുമെന്നും വ്യക്തമാക്കി.
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍












Click it and Unblock the Notifications