ജെറ്റ് എയര്‍വെയ്‌സ് ശംബളം കുറച്ചു
മുംബൈ: ജെറ്റ് എയര്‍വേസ് ജീവനക്കാരുടെ ശംബളം കുറച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നടപടി.
പ്രതിമാസം 75,000 രൂപയ്‌ക്കു മുകളില്‍ ശംബളം പറ്റുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശംബളമാണ് കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കമ്പനിക്കുണ്ടായ നഷ്ടം നികത്താന്‍ കൈക്കൊണ്ട ഈ നടപടിയിലൂടെ ജീവനക്കാരുടെ ശംബളത്തില്‍ അഞ്ചുശതമാനം മുതല്‍ 25ശതമാനംവരെ കുറവുണ്ടാകും.
എന്നാല്‍ ശംബളം കുറച്ച നടപടി താല്‍കാലികം മാത്രമാണെന്നും കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാകുന്നതിനനുസരിച്ച് ശംബളം പഴയതുപോലെതന്നെ നല്‍കാന്‍ തുടങ്ങുമെന്നും വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
ശംബളം കുറച്ചതിനൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കാര്‍ യാത്രാ സൗകര്യം, മെയിന്റനന്‍സ് അലവന്‍സ് തുടങ്ങിയവയും മെയ് മുതല്‍ ഉണ്ടാവില്ല.












Click it and Unblock the Notifications