മോഡി പരാമര്‍ശം: വിഎസിന് കമ്മിഷന്റെ കത്ത്
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്ത്രീകളെയും കുട്ടികളെയും കാശാപ്പ് ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയാണെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇത് പെരുമാറ്റ ചട്ടലംഘനത്തിന്റെ പരിധിയില്‍ പെടുമെന്നും കത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. എന്നാല്‍ കത്തിന് മറുപടി അയക്കേണ്ടതില്ല.
പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടാണ് പ്രസ്താവന കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്.












Click it and Unblock the Notifications