സ്‌കൂള്‍ ബസില്‍ ലൈംഗിക പീഡനം
മുംബൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബസ് ഉടമസ്ഥന്‍ പീഡിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നാരോപിച്ച് ദാദറിലെ സനേ ഗുരുജി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്‌കൂളില്‍ നിന്നും വീട്ടിലേയ്‌ക്കുള്ള യാത്രക്കിടെയാണത്രേ മൂന്നുബസുകള്‍ സ്‌കൂള്‍ ആവശ്യത്തിനായി കോണ്‍ട്രാക്ടില്‍ നല്‍കിയ അമ്പത് കാരനായ രമാകാന്ത് കസൂര്‍ദേയാണ് പലപ്പോഴായി കുട്ടികളെ പീഡിപ്പിച്ചത്.
കുറ്റം ചെയ്‌തതായി ഇയാള്‍സമ്മതിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇയാളുടെ ബസ് ഏജന്‍സിയുമായുള്ള കരാര്‍ സ്‌കൂള്‍ അധികൃതര്‍ മരവിപ്പിച്ചിട്ടുണ്ട്.
രക്ഷിതാക്കളുടെ പാരതിയിന്മേല്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പതിനേഴിന് സ്‌കൂള്‍ മാനേജ്‌മെന്റിനെ വിവരം അറിയിച്ചതിന് ശേഷമാണ് ഇരുപത്തിയഞ്ചോളം രക്ഷിതാക്കള്‍ ഒപ്പുവച്ച് പരാതി നല്‍കിയത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഏറെപ്പേരും എട്ടുവയസ്സിന് താഴെമാത്രം പ്രായമുള്ളവരാണ്. കുട്ടികളില്‍ച്ചിലര്‍ പരസ്‌പരം പീഡനവിവരം പറയുന്നുണ്ടായിരുന്നുവെങ്കിലും ഇവര്‍ വളരെ വൈകിയാണ് രക്ഷിതാക്കളെ വിവരം ധരിപ്പിച്ചത്.
കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും രമാകാന്തിനെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്‌തിട്ടില്ല. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
കൂട്ടികള്‍ക്കൊപ്പം ഇയാള്‍ ബസിന്റെ പിന്‍സീറ്റിലായിരുന്നുവത്രേ ഇരിക്കാറുണ്ടായിരുന്നത്. ഇങ്ങനെയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications