മദ്യപന്റെ വയറ്റില്‍ പാമ്പ് കയറി
ജമ്മു: മദ്യപിച്ച് ബോധംകെട്ട് വഴിയില്‍ വീണുകിടന്നയാളുടെ വയറ്റില്‍ പാമ്പു കയറി. മൂന്നടി നീളമുള്ള പാമ്പ് ഇയാളുടെ വായിലൂടെയാണ് വയറ്റില്‍ കയറിയത്.
ജമ്മുവിലെ ബക്ഷി നഗറിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബോധമില്ലാതെ ബക്ഷിനഗറിലെ ചേരിയില്‍ കിടക്കുകയായിരുന്ന അശ്വനി കുമാറിന്റെ വയറ്റിലാണ് പാമ്പുകയറിയത്.
വഴിയിലൂടെ നടന്നുപോയ ആള്‍ അശ്വിനികുമാറിന്റെ വായില്‍ പാമ്പിന്റെ വാല്‍ കണ്ട് ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കള്‍ പാമ്പിന്റെ വായില്‍ പിടിച്ചുവലിച്ച് പാമ്പിനെ പുറത്തെടുത്തു.
വയറിനുള്ളില്‍വച്ചുതന്നെ പാമ്പ് ചത്തുപോയിരുന്നു. തുടര്‍ന്ന് ജമ്മുവിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വനി കുമാറിനെ നിരീക്ഷണത്തിന് ശേഷം കുഴപ്പമൊന്നുമില്ലെന്നുകണ്ട് വിട്ടയച്ചു.












Click it and Unblock the Notifications