പരസ്‌ത്രീ ബന്ധം: മന്ത്രിയ്‌ക്ക് ഭാര്യയുടെ തല്ല്
മുംബൈ: പരസ്‌ത്രീബന്ധമുള്ള മന്ത്രിയ്‌ക്കു ഭാര്യയുടെ വക തല്ല്. തിരഞ്ഞെടുപ്പ് ചൂടിനിടെയാണ് മഹാരാഷ്‌ട്രയിലെ മന്ത്രി ഭാര്യയുടെ കൈച്ചൂട് അറിഞ്ഞത്.
ദക്ഷിണ മുംബൈയിലെ എംഎല്‍എ ഹോസ്‌റ്റലില്‍ മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പമെത്തിയ മന്ത്രിയെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. പൊട്ടിത്തെറിച്ച് അസഭ്യം പറഞ്ഞ ഭാര്യ മന്ത്രിയെയും സ്‌ത്രീയെയും പൊതിരെ തല്ലുകയും ചെയ്‌തു.
നാഗ്‌പൂരില്‍ നിന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ എന്ന് പറഞ്ഞാണത്രേ മന്ത്രി വീട്ടില്‍ നിന്നും പോന്നത്. ഇതില്‍ സംശയം തോന്നിയ ഭാര്യ രഹസ്യമായി മുംബൈയിലെത്തി എംഎല്‍എ ഹോസ്‌റ്റലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭയില്‍ വിദര്‍ഭയുടെ പ്രതിനിധി കൂടിയാണത്രേ മന്ത്രി. സംഭവത്തിന് ശേഷം മന്ത്രി മുങ്ങി നടക്കുകയാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇതേവരെ ഈ സംഭവത്തിന്റെ പേരില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications