മര്‍ദനം: കന്യാസ്‌ത്രീക്കെതിരെ കേസ്
ബത്തേരി: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്‌റ്റല്‍ അന്തേവാസിനിയായ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച സംഭവത്തില്‍ ഹോസ്‌റ്റല്‍ വാര്‍ഡനായ കന്യാസ്‌ത്രീക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റല്‍ അന്തേവാസിനിയായ സുരഭി ചന്ദ്രനാണ് (17) വാര്‍ഡനായ സിസ്‌റ്റര്‍ പ്രസില്ല മര്‍ദിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കയറിയാണ് സിസ്റ്റര്‍ പ്രസില്ല തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
മര്‍ദനം സഹിയ്‌ക്കാന്‍ വയ്യാഞ്ഞതിനെ തുടര്‍ന്ന് ഹോസ്‌റ്റലില്‍ നിന്ന് ഇറങ്ങിയ ഓടിയ വിദ്യാര്‍ത്ഥിനി ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് മുമ്പും ഒട്ടേറെ തവണ താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് സുരഭി പറഞ്ഞു.
ഹോസ്‌റ്റലിലെ ജോലികള്‍ ചെയ്യാത്തതിനാണ് സിസ്‌റ്റര്‍ മര്‍ദിച്ചതെന്ന് ബത്തേരി പോലീസ് പറഞ്ഞു. ഒന്നര വയസുള്ളപ്പോള്‍ സുരഭിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് സഭയുടെ കീഴിലുള്ള അനാഥാലയത്തിലാണ് സുരഭി വളര്‍ന്നത്.












Click it and Unblock the Notifications