കഥകളി വിദ്വാന്‍ കലാമണ്ഡലം കേശവന്‍ അന്തരിച്ചു

പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയത്തുവീട്ടില്‍ ജനകി അമ്മയുടെയും കുറുങ്ങാട്ടുമനയ്‌ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും മകനായി 1936 മെയ് 18 നാണ് അദ്ദേഹം ജനിച്ചത്. ഒന്‍പത് വയസു മുതല്‍ കഥകളി പഠനം തുടങ്ങി. 1963 മുതല്‍ ഫ്‌ളെക്‌സ് കഥകളി സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.
കേരള കലാമണ്ഡലം അവാര്‍ഡ്, കലാസാഹിത്യ അക്കാഡമി അവാര്‍ഡ്, ഡോ.എന്‍.കെ.പിഷാരടി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. വാനപ്രസ്ഥം, കഥാനായകന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ശവസംസ്‌കാരം ഞായറാഴ്‌ച ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.












Click it and Unblock the Notifications