സ്‌മാര്‍ട്ട് സിറ്റി: സമരക്കാരെ നീക്കി
കൊച്ചി: സ്‌മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് സമരം ചെയ്യുകയായിരുന്ന നാട്ടുകാരെ പോലീസ് അറസ്‌റ്റു ചെയ്‌ത് നീക്കി.
പദ്ധതി പ്രദേശത്തിന് നടുവിലൂടെ കടന്നു പോകുന്ന ഇടച്ചിറയിലേക്കുള്ള റോഡ് അടച്ചു കെട്ടുന്നത് രാവിലെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരും കരാറുകാരും തമ്മില്‍ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയത്‌്.
സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് റോഡ് അടയ്‌ക്കാനുള്ള നീക്കത്തിനെതിരെ രംഗത്തുണ്ടായിരുന്നത്. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ ഇവരെ ആദ്യം നീക്കം ചെയ്യാനായില്ല. തുടര്‍ന്ന് വനിതാ പോലീസെത്തിയ ശേഷം ഇവരെ അറസ്‌റ്റു ചെയ്‌ത് മാറ്റുകയായിരുന്നു.
സ്‌മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കായി രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 25 ഏക്കര്‍ ഭൂമിയ്‌ക്കുള്ളിലൂടെ കടന്നു പോകുന്ന റോഡാണ് അധികൃതര്‍ അടച്ചു കെട്ടുന്നത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഇതുവഴിയുള്ള യാത്രാസൗകര്യം നിലനിര്‍ത്തുമെന്ന് ഉറപ്പു കിട്ടിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications