ദത്തുവിവാദം: തട്ടുങ്കല്‍ രാജിക്കത്ത് നല്‍കി
കൊച്ചി: ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ കൊച്ചി രൂപതയുടെ ബിഷപ്പ് പദവി ഒഴിയുന്നതായി കാണിച്ചുകൊണ്ട് കത്ത് നല്‍കി.
ഇരുപത്തിയേഴുകാരിയായ യുവതിയെ ദത്തെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തട്ടുങ്കലിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തിരുന്നു. അന്വേഷണം പുരോഗമിക്കന്നതിനിടെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
സഭയുടെ ഉന്നത തലത്തില്‍ നിന്നുള്ള ആവശ്യപ്രകാരമാണ് തട്ടുങ്കല്‍ രാജിക്കത്ത് നല്‍കിയതെന്നാണ് സൂചന. കൊച്ചി രൂപതയ്‌ക്ക് പുതിയ ബിഷപ്പിനെ വാഴിക്കുന്നതിനുള്ള നടപടികള്‍ സുഗമമാക്കാനാണ് തട്ടുങ്കലിനെക്കൊണ്ട് രാജിവെയ്‌പിച്ചതെന്നും അറിയുന്നു.
നിലവില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലിനാണ് കൊച്ചി രൂപതയുടെ ഭരണച്ചുമതല. തട്ടുങ്കലിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി അദ്ദേഹത്തെ പദവിയില്‍ നിന്നും മാറ്റാന്‍ കാലതാമസം വരും. അതൊഴിവാക്കാനാണ് അദ്ദേഹത്തില്‍ നിന്നും രാജിക്കത്ത് വാങ്ങിയത്.
അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹത്തിന് എതിരായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അദ്ദേഹം വിശ്വാസസത്യങ്ങള്‍ക്കെതിരായ നടപടികളാണ് കൈക്കൊണ്ടതെന്നാണ് പൊതു വിലയിരുത്തല്‍. ഇപ്പോള്‍ റോമിലുള്ള തട്ടുങ്കല്‍ ഇന്ത്യയിലെ വത്തിക്കാന്‍സ്ഥാനപതി പെദ്രോ ലോപ്പസ് ക്വിന്ത്വാനയ്‌ക്കാണ് രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications