കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ നാട്ടില്‍ മന്‍മോഹന്‌ ചെരിപ്പേറ്‌

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്‌: ഗുജറാത്തിലെ അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‌ നേരെ ചെരിപ്പേറ്‌. എന്നാല്‍ എറിഞ്ഞ ചെരുപ്പ് വേദിയിലെത്തിയില്ല.

28 വയസ്സുകാരനായ ഹിതേഷ്‌ ചൗഹാനെന്ന എഞ്ചിനിയറിങ്‌ വിദ്യാര്‍ത്ഥിയാണ്‌ പ്രധാനമന്ത്രിക്ക്‌ നേരെ ഷൂ എറിഞ്ഞത്‌. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇയാള്‍ ചെരിപ്പെറിഞ്ഞതെന്നാണ് പ്രാഥമിക അന്വേഷത്തില്‍ ലഭിയ്ക്കുന്ന വിവരം.

വേദിയ്ക്ക് ഏറെ അകലെ നിന്നാണ് ഇയാള്‍ ചെരിപ്പെറിഞ്ഞത്. ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും അറസ്റ്റു ചെയ്ത് നീക്കി. ചെരിപ്പേറ് ഉണ്ടായെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് തടസ്സം നേരിട്ടില്ല. ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ അനുഭാവിയാണെന്ന കാര്യം അറിവായിട്ടില്ല.

അഹമ്മദാബാദിലെ പാല്‍ഡിയിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്.

മോഡി ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നതിന്റെ തെളിവാണിതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രിക്ക്‌ നേരെ ചെരിപ്പേറ്‌ ഉണ്ടായ സംഭവത്തെ ബിജെപി അപലപിച്ചു. ഷൂ എറിഞ്ഞയാള്‍ക്കെതിരെ കേസ്‌ എടുക്കേണ്ടെന്ന്‌ പ്രധാനമന്ത്രി പോലീസിന്‌ നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്‌.

നേരത്തെ ധനമന്ത്രി പി ചിദംബരത്തിനും ബിജെപി നേതാവ്‌ എല്‍കെ അദ്വാനിയ്‌ക്കുമെതിരെ ചെരിപ്പേറ്‌ നടന്നിരുന്നു. സിഖ്‌ കലാപവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന്‌ ജഗദീഷ്‌ ടൈറ്റ്‌ലറെ സിബിഐ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച്‌ ജര്‍ണയില്‍ സിങ്‌ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ചെരിപ്പേറ് പ്രതിഷേധത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X