Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിലേക്ക് പോകുമെന്നത് ദുഷ്പ്രചരണം: തെറ്റയില്‍

കോഴിക്കോട്‌: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ താന്‍ യുഡിഎഫിലേക്ക് പോകുമെന്നത് രാഷ്ട്രീയ എതിരാളികളുടെ ദുഷ് പ്രചാരണം മാത്രമാണെന്ന് ജനതാദള്‍ എംഎല്‍എ ജോസ് തെറ്റയില്‍.

രാഷ്ട്രീയ നിലപാടില്‍ എതിര്‍പ്പുള്ളവര്‍ തന്റെ വിശ്വാസ്യത കളങ്കപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ചേര്‍ന്ന ജനതാദള്‍ യോഗത്തില്‍ ഇടതുമുന്നണി വിടരുതെന്നാണ് താന്‍ ആവശ്യപ്പെട്ടത്. എല്‍ഡിഎഫിനൊപ്പം നിന്ന് നേടിയ ജനവിധിക്കെതിരെ മറിച്ചൊരു നിലപാട് സ്വീകരിയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന അഭിപ്രായമാണ് തനിയ്ക്കപ്പോഴും ഉള്ളതെന്ന് ജോസ് തെറ്റയില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+