അധിക വൈദ്യുതി നിരക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: അനുവദനീയ പരിധിയിലധികം വൈദ്യുതി ഉപോയഗിക്കുന്നവരില്‍ നിന്ന് അധിക വൈദ്യുതിയ്ക്ക് അധിക വില ഈടാക്കിയിരുന്ന നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.
പ്രതിമാസം അനുവദനീയമായ ശരാശരിയുടെ 80 ശതമാനത്തിലധികം ഉപയോഗിക്കുന്ന വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍, 200 യൂണിറ്റിലധികം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നാണ് അധിക വില ഈടാക്കിയിരുന്നത്.
അധിക ഉപഭോഗത്തിന് യൂണിറ്റിന് അഞ്ചുരൂപ 59 പൈസ നിരക്ക് ഈടാക്കാനാണ് റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചത്. ലോഡ്ഷെഡിങ് പിന്‍വലിച്ചതിനു പിന്നാലെയാണ് അധിക നിരക്ക് പിന്‍വലിയ്ക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുകയും ഇന്ധന വില വര്‍ദ്ധിയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ആഗസ്റ്റ് 20ന് സംസ്ഥാനത്ത് ക്വാട്ട സന്പ്രദായം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications