പാകിസ്ഥാനില്‍ സ്ഫോടനം; 13 കുട്ടികള്‍ മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലെ ദിര്‍ ജില്ലയില്‍ ബോംബ് സ്ഫോടനത്തില്‍ 13 കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരു പ്രൈമറി സ്കൂളിന് സമീപം കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ ബോംബെടുത്ത് കളിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ 40 കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാലിനും 12നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു
പ്രവിശ്യയില്‍ ഇസ്ലാമിക നിയമം നടപ്പിലാക്കിയതിന് ശേഷം ഇതാദ്യമായാണ് ബോംബ് സ്ഫോടനത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും സംഭവത്തെ അപലപിച്ചു.












Click it and Unblock the Notifications