നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു

കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. 1960ല്‍ പുറത്തിറങ്ങിയ ദീതിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. കുര്‍ബാനി, ജാന്‍ബാസ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ഫിറോസ് ഖാന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്.
ധര്‍മ്മാത്മ ഫിറോസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്. അഫ്‌ഗാനിസ്ഥാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ധര്‍മ്മാത്മ. ഇതില്‍ ഫിറോസും അഭിനയിച്ചിരുന്നു. 2007ല്‍ പുറത്തിറങ്ങിയ വെല്‍കം എന്ന ചിത്രമാണ് ഇദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രം.
ബാംഗ്ലൂരാണ് ഇദ്ദേഹത്തിന്റെ സ്വദേശം. യുവനടന്‍ ഫര്‍ദീന്‍ഖാന്‍ ഇദ്ദേഹത്തിന്റെ മകനാണ്. മകള്‍ ലൈല.












Click it and Unblock the Notifications