കരുണാകര വിഭാഗം രഹസ്യയോഗം ചേര്‍ന്നു
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് യോഗം. പത്‌മജ വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ കരുണാകര വിഭാഗം നേതാക്കളാണ് പാലക്കാട്ട് രഹസ്യ യോഗം ചേര്‍ന്നത്.
കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയവര്‍ സംതൃപ്തരല്ലെന്ന് യോഗത്തിനുശേഷം പത്‌മജ വേണുഗോപാല്‍ ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രശ്നം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ യോഗത്തിനെത്തിയത്. എല്ലാ കാലത്തും പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇത്തരം പരാതികളുണ്‌ടായിരുന്നുവെന്നും പത്മജ പറഞ്ഞു.കെപിസിസി അംഗം വിജയന്‍ പൂക്കാടന്‍ ഉള്‍പ്പെടെ അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊല്ലം സീറ്റ് മാത്രമാണ് തിരഞ്ഞെടുപ്പില്‍ കരുണാകര വിഭാഗത്തിന് പാര്‍ട്ടി നേതൃത്വം നല്കിയത്. കരുണാകരന്റെ അടുത്ത അനുയായി ആയ പീതംബരക്കുറുപ്പ് ആണ് ഇവിടെ മത്സരിയ്ക്കുന്നത്.












Click it and Unblock the Notifications