രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി, പി രാജീവ് (സിപിഎം), എംപി അച്യുതന്‍ (സിപിഐ) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്‌തു.
ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരിയുടെ ചേംബറിലായിരുന്നു ചടങ്ങ്. സഭ സമ്മേളിക്കാത്തതിനാലാണ് ഉപരാഷ്ട്രപതിയുടെ ചേംബറിലേക്ക് സത്യപ്രതിജ്ഞ മാറ്റിയത്.
കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്കൊപ്പം ആന്ധ്രാപ്രദേശില്‍ നിന്നുള്ള എസ് ജനാര്‍ദ്ദന്‍ റെഡ്‌ഢിയും രാജ്യസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്‌തു.
ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പി രാജീവും ജനയുഗം പത്രാധിപരായ എംപി അച്യുതനും ആദ്യമായാണ് പാര്‍ലമെന്റിലെത്തുന്നത്. രാജീവും അച്യുതനും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ വയലാര്‍ രവി ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.












Click it and Unblock the Notifications