മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
തലശ്ശേരി: കണ്ണൂരിലെ മട്ടന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കാളാന്തോട് സ്വദേശി 'സലിനാ നിവാസില്‍' സജിത്താ(29)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് മാരകമായി പരിക്കേറ്റു. പുതിയവീട്ടില്‍ ബിജു(29)വിനാണ് പരിക്കേറ്റത്.
സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നഗരസഭ, കീഴൂര്‍, തില്ലങ്കേരി, ചാവശ്ശേരി പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
തിങ്കളാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്‌പത്രിയിലെത്തിക്കുകയായിരുന്നു.
കല്ല്യാണവീട്ടില്‍ നിന്നും മടങ്ങിവരുന്നതിനിടയിലാണ് അക്രമമുണ്ടായത്. മരിച്ച സജിത്ത് ബസ്‌ഡ്രൈവറാണ്.












Click it and Unblock the Notifications