പൂരങ്ങളുടെ പൂരത്തിന് കൊടിയേറി
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടി ഉയര്‍ത്തിയത്. തുടര്‍ന്ന് പാറമേക്കാവ് വിഭാഗവും കൊടി ഉയര്‍ത്തി. രാവിലെ 11.30ന് മണിയോടെ ആരംഭിച്ച കൊടിയേറ്റവും അനുബന്ധ ചടങ്ങുകളും ഉച്ചയ്ക്ക് 1 മണിയോടെയാണ് പൂര്‍ത്തിയായത്.
തിരുവമ്പാടി ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടും മേല്‍ശാന്തി മൂത്തേടത്തു സുകുമാരന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങുന്ന പൂരപ്പുറപ്പാടിന് ശിവസുന്ദറാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക. തുടര്‍ന്ന് പെരുവനം കുട്ടന് മാരാരുടെ മേളം അരങ്ങേറും. മേളത്തിന് ശേഷം ഭഗവതി വടക്കുന്നനാഥനിലേക്ക് എഴുന്നള്ളും.
രാവിലെ കൊടിയേറ്റ് ചടങ്ങ് കഴിഞ്ഞ നിമിഷം അഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളി. ആറാട്ടിന് ശേഷം അഞ്ചു മണിയ്ക്ക് തിരിച്ചെഴുന്നുള്ളും.
ഇതോടൊപ്പം എട്ടു ദേശങ്ങളിലെ ക്ഷേത്രങ്ങളിലും തിങ്കളാഴ്ച കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. ചെറു പൂരങ്ങളില്‍ ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ എട്ടിന് ദേശക്കാര്‍ ചേര്‍ന്ന് ഇവിടെത്തെ കൊടിയേറ്റ് ചടങ്ങുകള്‍ നടത്തി. അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ രാവിലെ ആറാട്ടിന് ശേഷം കൊടി ഉയര്‍ത്തി. കാരമുക്ക് പൂക്കാട്ടിക്കര ക്ഷേത്രത്തില്‍ വൈകിട്ട് ആറിനും നൈതലക്കാവില്‍ സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം കൊടി ഉയര്‍ത്തും. ചെമ്പൂക്കാവ് ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടക്കുക. ചൂരക്കാട്ടു കാവില്‍ വലിയ പാണിയ്ക്ക് ശേഷം വൈകിട്ട് അഞ്ചിന് മകീര്യം പുറപ്പാടും രാത്രി എ്ട്ടിന് കൊടിയേറ്റവും നടക്കും. മെയ് മൂന്നിനാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications