Get Updates
Get notified of breaking news, exclusive insights, and must-see stories!

11കാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍

മലപ്പുറം: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപതുകാരനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ബസ്‌ സ്റ്റാന്റ്‌ കെട്ടിടത്തില്‍ ലുലു ഫാന്‍സി നടത്തുന്ന ആക്കോട്‌ ചൂരപ്പട്ട സ്വദേശി മുഹമ്മദാണ്‌ അറസ്റ്റിലായത്‌.

സ്‌കൂളിലേയ്‌ക്കു പോകുന്നവഴി കടയില്‍ സാധനം വാങ്ങാന്‍ കയറിയപ്പോഴാണ്‌ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്‌. മൂന്നുദിവസം തുടര്‍ച്ചയായി കുട്ടി കടയില്‍ എത്തിയിരുന്നുവത്രേ.

മൂന്നുദിവസങ്ങളിലും ഇയാള്‍ കുട്ടിയെ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ കടയ്‌ക്കുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ്‌ മുഹമ്മദിനെതിരെ കേസെടുത്തുത്‌.

ആദ്യം പ്രകൃതിവിരുദ്ധ പീഡനത്തിനായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്‌. കൂടുതല്‍ അന്വേഷണത്തിന്‌ ശേഷം ഇത്‌ ലൈംഗികപീഡനക്കുറ്റമായി മാറ്റുകയായിരുന്നു. മലപ്പുറം ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിന്റെ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+