പാകില്‍ ആക്രമണം ലക്ഷ്യമിട്ട് താലിബാന്‍
ഇസ്ലാമബാദ്: പാകിസ്‌താനിലെ പ്രധാനനഗരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് താലിബാന്‍ കമാന്‍ഡര്‍ ബെയ്‌ത്തുള്ള മെഹ്‌സൂദ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇതിനായി താലിബാന്‍ 300 ഭീകരരെ പാകിസ്‌താനിലേയ്‌ക്ക് അയച്ചതായും പാക് രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
ഇസ്ലാമബാദ്, റാവല്‍പിണ്ടി, ലാഹോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടത്താനാണത്രേ താലിബാന്റെ പദ്ധതി. അഞ്ച് താലിബാന്‍ കമാന്‍ഡര്‍മാരുടെ നേതൃത്വത്തിലാണ് സംഘം ദൗത്യനിര്‍വ്വഹണത്തിനായി തിരിച്ചിരിക്കുന്നത്. ചാവേര്‍ ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
പദ്ധതിയുമായി വസിറീസ്ഥാന്‍ വിട്ട ഇവരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷിക്കാരി, ഇനായത്തുള്ള, വാലിദ്, മുജാഹിദ് എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സംഘം പുറപ്പെട്ട വാഹനത്തെക്കുറിച്ചും കൃത്യമായ സൂചന ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ആഭ്യന്തര സെക്രട്ടറി കമല്‍ ഷാ ആറിയിച്ചു.












Click it and Unblock the Notifications