Get Updates
Get notified of breaking news, exclusive insights, and must-see stories!

അലീനയുടെ കന്യകാത്വത്തന്‌ 6ലക്ഷം

Alina
റോം: എന്തായാലും പതിനെട്ടുകാരിയായ അലീനയുടെ കാത്തിരിപ്പ്‌ വെറുതെയായില്ല. അലീനയെ ഓര്‍ക്കുന്നില്ലേ പണത്തിന്‌ വേണ്ടി സ്വന്തം കന്യകാത്വം ഇന്റര്‍നെറ്റിലൂടെ ലേലത്തിന്‌ വച്ച പെണ്‍കുട്ടി.

ഏതോ ഒരു അജ്ഞാതന്‍ അവളുടെ കന്യകാത്വത്തിന്‌ വിലയിട്ടു, ആറുലക്ഷം രൂപ. പഠനത്തിനായുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ്‌ അലീന ഇത്തരമൊരു സാഹസത്തിന്‌ തയ്യാറായത്‌.

നെറ്റിലൂടെ ലേല വിവരം പ്രഖ്യാപിച്ച്‌ കഴിഞ്ഞ്‌ കൃത്യം ഒരു മാസം ഏപ്രല്‍ 24ന്‌ വ്യാഴാഴ്‌ച അവസാനിച്ചു. ഏറ്റവും ഒടുവില്‍ കിട്ടിയ ഏറ്റവം വലിയ തുകയാണ്‌ അഞ്‌ജാതനായ ഒരാള്‍ ഓഫര്‍ ചെയ്‌ത 6ലക്ഷം. ഇയാള്‍ ഇറ്റലിക്കാരനാണെന്നകാര്യം മാത്രമേ അറിവായിട്ടുള്ളു.

എന്തായാലും തുക പഠനത്തിനും ബാക്കി റൊമാനിയയില്‍ താമസിക്കുന്ന തന്റെ കുടുംബത്തിനും നല്‍കുമെന്ന്‌ അലീന പറഞ്ഞു. ലേലം ഉറപ്പിച്ചയാളോട്‌ അലീന ഇതേവരെ സംസാരിച്ചിട്ടില്ലത്രേ. നന്ദി പറഞ്ഞുകൊണ്ട്‌ ഒരു ഇ-മെയില്‍ അയച്ചു അത്രമാത്രം. എന്നാല്‍ അതിന്‌ മറുപടിയും കിട്ടിയിട്ടില്ല.

ആളുടെ പ്രായമോ മറ്റു വിവരങ്ങളോ അറിയില്ല. വരും നാളില്‍ ഇയാളുമായി സംസാരിക്കാന്‍ കഴിഞ്ഞേയ്‌ക്കുമെന്ന്‌ അലീന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അന്ന്‌ ലേലവിവരം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ഇതിലൂടെ ചിലപ്പോള്‍ തനിക്ക്‌ തന്റെ ജീവിതപങ്കാളിയെത്തന്നെ ലഭിക്കുമെന്ന്‌ പ്രതീക്ഷയുണ്ടെന്നും അലീന പറഞ്ഞിരുന്നു. അതായത്‌ കന്യകാത്വത്തിന്‌ വില നല്‍കുന്നയാളെ ജീവിത പങ്കാളിയാക്കാന്‍ അലീന തയ്യാറാണെന്നുതന്നെ.

ആറുലക്ഷമാണ്‌ ഇറ്റലിക്കാരന്‍ വാഗ്‌ദാനം നല്‍കിയതെങ്കിലും ഇതു തന്റെ പ്രതീക്ഷയിലും കുറഞ്ഞുപോയെന്നാണ്‌ അലീന പറയുന്നത്‌. മുമ്പ്‌ ഒരു അമേരിക്കന്‍ യുവതി കന്യകാത്വം ലേലത്തിന്‌ വച്ച വാര്‍ത്തയാണത്രേ അലീനയെയും ഇതിന്‌ പ്രേരിപ്പിച്ചത്‌. താന്‍ കന്യകയാണെന്നുകാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ അലീന സൈറ്റില്‍ പരസ്യത്തിനൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+