കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി എംപി സ്ഥാനം രാജിവെച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി എപി അബ്ദുളളക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി സിപിഎം ലേബലില്‍ ലോക്സഭാംഗമായ അബ്ദുള്ളക്കുട്ടി ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ വെറും മൂന്നാഴ്ച ബാക്കിയിരിക്കെയാണ് രാജി വെച്ചിരിയ്ക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് അംഗത്വം നല്കുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് സിപിഎമ്മില്‍ നിന്നു പുറത്തായ അബ്ദുളളക്കുട്ടി ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സംസ്ഥാനത്തുടനീളം സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു.

ഹര്‍ത്താല്‍ വിരുദ്ധ പ്രസംഗം, മോഡി അനുകൂല പ്രസ്താവന എന്നിങ്ങനെ കരുതിക്കൂട്ടി സൃഷ്ടിച്ച വിവാദങ്ങളിലൂടെ ഏറെക്കാലം മുന്പ് തന്നെ അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്നും പുറത്തേക്കുള്ള വഴി തേടിയിരുന്നു.

മുസ്ലീം ലീഗില്‍ ചേരണമോ, കോണ്‍ഗ്രസില്‍ ചേരണമോ എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് മുന്നിലുയര്‍ന്ന ചോദ്യം. ലീഗിന്റെ അനുഗ്രഹത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന ഒരു അബ്ദുള്ളകുട്ടി സ്റ്റൈല്‍ ഉത്തരം തന്നെയാണ് അദ്ദേഹം ഇതിന് നല്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X