ക്വത്റോചിയ്ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയം ഇളക്കി മറിച്ച ബോഫോഴ്സ് കേസിലെ പ്രതി ഒട്ടോവിയോ ക്വത്റോചിയെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്ന് ഒഴിവാക്കി. സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടി. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിയ്ക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്ക്കെയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.
ക്വത്റോചിയെ ഇപ്പോഴും നോട്ടീസില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സിബിഐ കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇത് സംബന്ധിച്ച് നിയമമന്ത്രിയും സിബിഐ ഡയറക്റ്ററും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ മുഖ്യ പ്രതിയായിരുന്ന ക്വത്റോചി എവിടെയാണെന്ന് കണ്ടെത്താനായിരുന്നു നോട്ടീസ് പുറപ്പെടുവിച്ചത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രധാനമന്ത്രി ആരോപണ വിധേയനായ സംഭവമാണ് ബോഫോഴ്സ് തോക്കിടപാട്. 1437 കോടിയുടെ ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഇറ്റാലിയന്‍ വ്യവസായിയായ ക്വത്റോചിയാണ് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.
രാജീവിന്റെ വിധവയും ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയയ്ക്ക് ക്വത്റോചിയുമായി ബന്ധമുണ്ടെന്ന് വ്യാപകമായ ആരോപണം ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ഇരുവരുടെയും ജന്മനാട് ഇറ്റലിയാണെന്നതും ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു.












Click it and Unblock the Notifications