മൂന്നാംഘട്ട പ്രചാരണം ചൊവ്വാഴ്ച തീരും
ദില്ലി: ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച തീരും. ഒന്‍പത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 107 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മത്സരിയ്ക്കുന്ന റായ് ബറേലിയും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനി മത്സരിയ്ക്കുന്ന ഗാന്ധിനഗറുമാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന മണ്ഡലങ്ങള്‍. മല്ലിക സാരാഭായി ആണ് ഗാന്ധി നഗറില്‍ അദ്വാനിയുടെ എതിരാളി.
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, ജനതാദള്‍ (യു) നേതാവ് ശരത് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പ, കേന്ദ്രമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു.
ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ത്തിയാകും.












Click it and Unblock the Notifications