കസബിന്റെ പ്രായം 20ന് മുകളിലാണെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ പാക് ഭീകരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ പ്രായം ഇരുപതിന് മുകളിലാണെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. കസബിനെ പരിശോധിച്ച നാലംഗ ഡോക്ടര്‍ സംഘമാണ് ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിരിയ്‌ക്കുന്നത്.
പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവനൈല്‍ കോടതി വിചാരണ ചെയ്യണമെന്ന കസബിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കസബിന്റെ പ്രായം പരിശോധിയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കസബിന്റെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടത്തണമെന്ന പ്രതിഭാഗത്തിന്റെ വാദത്തിന്‍ മേല്‍ മുംബൈ പ്രത്യേക കോടതി ബുധനാഴ്‌ച വിധി പറയും.
ആക്രമണം നടക്കുമ്പോള്‍ കസബിന് 18 വയസ്സ് തികഞ്ഞിരുന്നില്ല എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ അബ്ബാസ് കസ്‌മിയുടെ വാദം. കസബിന്റെ എല്ല്, ദന്ത, രക്ത പരിശോധനകള്‍ നടത്തിയാണ് പ്രായ നിര്‍ണയം നടത്തിയത്.












Click it and Unblock the Notifications