പത്രക്കാര് സൂക്ഷിച്ചോളൂ: സുധാകരന്
കായംകുളം: ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ച് സൂക്ഷിച്ചെഴുതാതെ വെറുതേ ഞഞ്ഞാമുഞ്ഞാ എഴുതുന്ന പത്രക്കാര് സ്വന്തം കയ്യും കാലും പോകാതെ സൂക്ഷിക്കണമെന്ന് മന്ത്രി ജി സുധാകരന്.
സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമായ പുതുപ്പള്ളി രാഘവന്റെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചായക്കടയില്‍ പോകുന്നവരെപ്പോവും ഗുണ്ടാസംഘം വെട്ടിവീഴ്ത്തുന്ന നാടായി കേരളം മാറി. അക്രമം നടക്കുന്നിടത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചാല്‍ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ് എന്നൊക്കെയാണ് ചില മാധ്യമങ്ങള്‍ പറയുക.
അക്രമം നടക്കുന്നിടത്ത് പൊലീസിനെയല്ലാതെ മറ്റാരെയാണ് നിര്‍ത്തുക. ഇങ്ങനെയൊക്കെ വിഡ്ഢിത്തമെഴുതുന്ന പത്രക്കാരുടെ കയ്യും കാലും പോകാതേ സൂക്ഷിക്കേണ്ടിവരും- അദ്ദേഹം പറഞ്ഞു.
പൊലീസുകാരില്‍ ഇപ്പോള്‍ ഗുണ്ടകളുടെ പണം പറ്റുന്ന ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുകയാണ്. പൊലീസുകാരുടെ പണി ഗുണ്ടകള്‍ ഏറ്റെടുക്കുന്നതും വ്യാപകമായി.
പത്തുമുപ്പതും വര്‍ഷം ഒരേ സ്റ്റേഷനില്‍ പണിയെടുക്കുന്ന ചില പൊലീസുകാരാണ് ഗുണ്ടകളുടെ ഏജന്റുമാര്‍. ഇത്തരക്കാരുടെ തൊപ്പികള്‍ തെറിപ്പിക്കണം- മന്ത്രി ആവശ്യപ്പെട്ടു.
അവസരവാദപരമായ ഇടതുപക്ഷ ആശയങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഭിന്നിച്ചതില്‍ തെറ്റില്ലെന്നും ജനപ്രതിനിധിയായാലേ ജനങ്ങളുടെ ഹൃദയം കവരാന്‍ കഴിയൂവെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications