തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു.
തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ത്തുരുത്ത് ഡിവിഷന്‍, കൊടകര ബ്ലോക് പഞ്ചായത്ത് വെള്ളിക്കുളങ്ങര, ഒരുമനയൂര്‍ പഞ്ചായത്തിലെ തങ്ങള്‍പടി, തളിക്കുളത്തെ പള്ളിക്കടവ്, ചാഴൂര്‍ പഞ്ചായത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത്, കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത്, വാകയാട് ഈസ്റ്റ് 11ാം വാര്‍ഡ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ താഴേത്തേരു വാര്‍ഡ്, എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പൊതു തിരഞ്ഞടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് തീയതി മാറ്റുകയായിരുന്നു. വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും.












Click it and Unblock the Notifications