മോഷ്ടാവ് പാദസരം വിഴുങ്ങി!!
കായംകുളം: വിവാഹസ്ഥലത്ത് മോഷണം നടത്തി പിടിക്കപ്പെട്ടയാള്‍ മോഷണമുതല്‍ വിഴുങ്ങി. നാട്ടുകാര്‍ ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി സോമന്‍(53) ആണ് മോഷണം നടത്തി വെട്ടിലായത്. കായംകുളത്ത് റെയില്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം നടന്നത്.
കുട്ടികളുടെ ആഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം നടത്തിക്കഴിഞ്ഞ് ആളുകള്‍ കയ്യോടെ പിടികൂടിയപ്പോള്‍ ഒന്നര പവന്റെ മാല ഇയാളില്‍ നിന്നും കണ്ടെടുത്തു. അപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു പവന്റെ പാദസരം ഇയാള്‍ വിഴുങ്ങുകയും ചെയ്‌തു.
വിവാഹത്തിനെത്തിയ ദമ്പതികളുടെ ആറുവയസ്സുകാരിയായ മകളുടെ ഒന്നര പവന്റെ മാലയും മറ്റൊരു രണ്ടുവയസ്സുകാരിയുടെ പാദസരവുമാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആളുകള്‍ ഇയാളെ പിടികൂടിയത്.
പൊലീസ് സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയ ഇയാളെ എക്‌സറേ ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കി. വിഴുങ്ങിയ ആഭരണം പുറത്തെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുകയാണ് പൊലീസ്.
കായംകുളം പൊലീസ് ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications