ആയുധ ഇടപാട്: ആന്റണിക്കെതിരായ ഹര്‍ജി സ്വീകരിച്ചു
തിരുവനന്തപുരം: ഇസ്രയേല്‍ ആയുധ ഇടപപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിക്കെതിരായ പൊതു താല്‍പര്യഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
തിരുവനന്തപുരം ചീഫ് ജുഢീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി നേരിട്ട് ഇടപെടണോ പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കണമോയെന്ന കാര്യങ്ങള്‍ കേസ് വീണ്ടും പരിഗണിയ്ക്കുന്ന മെയ് 16ന് തീരുമാനിയ്ക്കും. 2009 ഫെബ്രുവരി 27ന് ഇസ്രായേല്‍ എയറോ സ്പേസ് കന്പനിയുമായി ഒപ്പിട്ട കരാറില്‍ 900 കോടി രൂപ സര്‍വീസ് ചാര്‍ജ്ജ് നല്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കരാറില്‍ വെട്ടിപ്പും വിശ്വാസ വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ മലയിന്‍കീഴ് അജിത്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി സ്വീകരിച്ചത്.












Click it and Unblock the Notifications