Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ്‌ പ്രതി ഹെലികോപ്‌റ്ററില്‍ രക്ഷപ്പെട്ടു

സെയിന്റ്‌ ഡെനിസ്‌(റിയൂണിയന്‍): കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട പ്രതി കൂട്ടാളികള്‍ക്കൊപ്പം ഹെലികോപ്‌റ്ററില്‍ രക്ഷപ്പെട്ടു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച്‌ ദ്വീപായ റിയൂണിയനിലെ ജയിലില്‍ നിന്നാണ്‌ ജൂലിയാന വെര്‍ബാഡ്‌ എന്ന ഇരുപത്തിയേഴുകാരനും കൂട്ടുപ്രതികളായ രണ്ടുപേരും കോപ്‌റ്ററില്‍ രക്ഷപ്പെട്ടത്‌.

ടൂറിസ്റ്റുകളെന്ന വ്യാജേന ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്ത മൂന്നുപേര്‍ പൈലറ്റിനെ ഭീഷണിപ്പെടുത്തി വാഹനം ജയില്‍വളപ്പില്‍ ഇറക്കി വെര്‍ബാഡുള്‍പ്പെടെയുള്ള മൂന്നുപേരെയും അതില്‍ കയറ്റി പറന്നുയരുകയായിരുന്നു.

കന്യാമറിയം എല്ലാ മാസവും തനിക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും അപ്പോള്‍ തന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാമെന്നും പറഞ്ഞ്‌ പ്രലോഭിപ്പിച്ചാണത്രേ വെര്‍ബാഡ്‌ കുട്ടികളെ ആകര്‍ഷിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്‌.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2008ലാണ്‌ ഇയാളെയും കൂട്ടുപ്രതികളെയും കോടതി 15വര്‍ഷത്തെ തടവിന്‌ വിധിച്ചത്‌.

ഹെലികോപ്‌റ്ററില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ തടയാന്‍ ചെന്ന ജയില്‍ ജീവനക്കാരനെ ഇവര്‍ തോക്കു കാണിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രേ.

1986മുതല്‍ ഫ്രഞ്ച്‌ ജയിലില്‍ നിന്നും ഹെലികോപ്‌റ്ററില്‍ പത്തുതവണ പ്രതികള്‍ രക്ഷപ്പെട്ടിട്ടുണ്ട്‌. ഏറ്റവും അവസാനം നടന്ന സംഭവം 2007 ജൂലൈയിലായിരുന്നു. അന്ന്‌ ഒരു ഗുണ്ടയും സംഘവുമായിരുന്നു ഇത്തരത്തില്‍ രക്ഷപ്പെട്ടത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+