Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണം 149; പന്നിപ്പനി യൂറോപ്പിലേക്കും

Mexico says suspected swine flu deaths now at 149
മെക്‌സികോ സിറ്റി: മെക്സിക്കോയില്‍ പടര്‍ന്നു പിടിച്ച(സ്വൈന്‍ ഫ്ളൂ) പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 149 കവിഞ്ഞു. ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തു വിട്ടിരിയ്ക്കുന്നത്. രാജ്യത്തെ 31 സംസ്ഥാനങ്ങളിലും പന്നിപ്പനി കണ്ടെത്തിയിട്ടുണ്ട്‌.

പനി റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ 13ന് ശേഷം രണ്ടായിരത്തോളം പേര്‍ക്ക് പനി ബാധിച്ച ചികിത്സയിലായിരുന്ന 2000 പേരില്‍ പകുതിയില്‍ അധികം പേരും ആശുപത്രി വിട്ടെന്ന്‌ മെക്‌സിക്കന്‍ ഹെല്‍ത്ത്‌ സെക്രട്ടറി ജോസ്‌ ആന്‍ജല്‍ കോര്‍ദോവ്‌ പറഞ്ഞു. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മെയ് ആറു വരെ രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

മെക്സിക്കോയെ ദുരിതത്തിലാഴ്ത്തിയ പന്നിപ്പനി മറ്റു രാജ്യങ്ങളിലേക്കും അതിവേഗം പടര്‍ന്നു പിടിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. അമേരിക്ക, കാനഡ, സ്പെയിന്‍, സ്കോട്ട് ലന്റ് എന്നിവിടങ്ങളിലെല്ലാം പനി സ്ഥിരീകരിച്ചു.

ഇസ്രയേല്‍, ബ്രസീല്‍, ഗ്വാട്ടിമാല, പെറു, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കയില്‍ 40 പേര്‍ക്കും കാനഡയില്‍ ആറു പേര്‍ക്കും പനി ബാധിച്ചിട്ടുണ്ട്. പനി മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ രംഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദേശം നല്‍കി.

1968 ല്‍ ഹോങ്കോങ് ഫ്ളൂവില്‍ ലോകത്താകെ പത്ത് ലക്ഷം പേര്‍ മരിച്ചിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് സാധാരണയായി പന്നികളിലാണ് കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് രോഗം പിടിക്കുന്നത്.

ഏപ്രില്‍ രണ്ടിനാണ്‌ വെരാക്രൂസിലെ തീരപ്രദേശത്തുള്ള ഒരു ബാലന്‌ ഈ വൈറസ്‌ പനി ബാധിച്ചതായി കണ്ടെത്തിയത്‌. എ/എന്‍1എച്ച്‌1 എന്ന വിഭാഗത്തിലുള്ള വൈറസാണ്‌ പന്നിപ്പനി പടര്‍ത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+