ലാദനുവേണ്ടി തിരച്ചില്‍ തുടരും: അമേരിക്ക
വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ലാദന് ജീവിച്ചിരിപ്പില്ലെന്നാണ് ഇന്റലിജന്‍സ് വിഭാഗം വിശ്വസിക്കുന്നതെന്ന പാകിസ്താന് പ്രസിഡന്റ് ആശിഫ് അലി സര്ദാറിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ലാദനുവേണ്ടി ഇനിയും തിരച്ചില്‍ നടത്തുമെന്ന് അമേരിക്ക അറയിച്ചിരിക്കുന്നത്.
പാകിസ്താന്-അഫ്ഗാനിസ്താന് അതിര്‍ത്തി പ്രദേശങ്ങളിലെവിടെയോ ലാദന് ഒളിവില്ക്കഴിയുന്നുണ്ടെന്നാണ് യുഎസ് ഇന്റലിജന്‍സ് വിഭാഗം വിശ്വസിക്കുന്നത്. ലാദനെ കണ്ടെത്തുകയോ മരിച്ചെന്നതിനുള്ള കൃത്യമായ തെളിവ് ലഭിക്കുകയോ ചെയ്യുന്നതുവരെ തിരച്ചില്‍ അവസാനിപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് വ്യക്തമാക്കി.
തിങ്കളാഴ്ച വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ലാദന് മരിച്ചിരിക്കുമെന്ന് സര്‍ദാരി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ പക്കലുള്ള ആണവായുധങ്ങള്‍ താലിബാന് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ കൈകളിലെത്തിച്ചേരാനുള്ള സാധ്യത സര്‍ദാരി തള്ളിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications