ചെന്നൈയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 7 മരണം
ചെന്നൈ: ചെന്നൈക്കടുത്ത് തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയ്‌ക്ക് വടക്കുഭാഗത്തുള്ള വ്യാസാര്‍പടി സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.
ചെന്നൈ-തിരുവള്ളൂര്‍ പാസഞ്ചര്‍ തീവണ്ടിയും ഒരു ചരക്കു തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ ആറുമണിക്കായിരുന്നു അപകടമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ജനറല്‍ ആസ്‌പത്രിയിലേയ്‌ക്കുമാറ്റി.
സംഭവവുമായി കൂടുതല്‍ വിവരങ്ങള്‍ റെയില്‍വെ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ എക്സ്പ്രസിന്റെ യാത്രയും തടസ്സപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications