കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കും ചെരുപ്പേറ്

ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കവേയാണ് യദ്യൂരപ്പയ്‌ക്കുനേരെ ചെരുപ്പേറുണ്ടായത്. സദസ്സിലുണ്ടായിരുന്ന ചന്ദ്രശേഖര്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് യദ്യൂരപ്പയ്‌ക്ക് നേരെ ചെരുപ്പെറിഞ്ഞത്.
ചെരുപ്പ് യദ്യൂരപ്പയുടെ ദേഹത്ത് കൊണ്ടില്ല. ഹാസന്‍ മണ്ഡലത്തിലെ ചെന്നരായപട്ടണത്ത് ചൊവ്വാഴ്‌ച വൈകീട്ടായിരുന്നു സംഭവം. പ്രസംഗത്തില്‍ യദ്യൂരപ്പ ജനതാദളിന്റെ മുതിര്‍ന്ന നേതാവ് ദേവ ഗൗഡയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതാണ് ചന്ദ്രശേഖറിനെ പ്രകോപിതനാക്കിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്‌തു.
ഇതുവരെ ചെരുപ്പേറ് നേരിടേണ്ടിവന്ന നേതാക്കള്‍ അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും സംഭവത്തെ അത്ര കാര്യമായെടുത്തിരുന്നില്ല. ഇന്ത്യയില്‍ ആദ്യം ചെരുപ്പേറ് നേരിടേണ്ടിവന്ന മന്ത്രി പി ചിദംബരവും പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍സിങും പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനിയുമെല്ലാം ചെരുപ്പേറിനെ നിസാരമായാണ് കണ്ടത്.
എന്നാല്‍ യദ്യൂരപ്പ ചെരുപ്പെറഞ്ഞയാള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ചെരുപ്പേറ് ഒരു ഫാഷനായിരിക്കുകയാണെന്നും കടുത്ത ശിക്ഷനല്‍കി അത്തരം കാര്യങ്ങള്‍ നിര്‍ത്തലാക്കണമെന്നുമാണ് യദ്യൂരപ്പ പറയുന്നത്. സംഭവത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചിട്ടുണ്ട്.












Click it and Unblock the Notifications