കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടിപ്രം കെടി മുക്കിലെ എകെജി വായനശാലയ്‌ക്ക് സമീപത്ത് താമസിക്കുന്ന കണ്ണോത്ത് കെ രജീഷിന്(29)ആണ് വെട്ടേറ്റത്.
ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ കൂട്ടുകാരന്റെ വീട്ടില്‍ നിന്നിറങ്ങിയ രജീഷ് വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ റോഡില്‍ വെട്ടേറ്റ് ചോരവാര്‍ന്നു കിടക്കുന്ന നിലയിലാണ് രജീഷിനെ കണ്ടെത്തിയത്. വട്ടിപ്രത്തെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു രജീഷ്.
ഈ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കേസില്‍ സാക്ഷി പറഞ്ഞ രജീഷിനും വീട്ടുകാര്‍ക്കും ഭീഷണിയുണ്ടായിരുന്നുവത്രേ. ലോറി ഡ്രൈവറാണ് രജീഷ്.












Click it and Unblock the Notifications