ക്വട്ടേഷന്‍ സംസ്ക്കാരം യുഡിഎഫിന്റേതല്ല: ചാണ്ടി
കോഴിക്കോട് : ബോംബ് നിര്‍മ്മാണവും ക്വട്ടേഷന്‍ സംസ്കാരവും യുഡിഎഫിന്റേതല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപരോധസമരം കോഴിക്കോട് കളക്‌ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷന്‍ സംസ്ക്കാരം ആരുടേതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പിണറായി വിജയന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. അക്രമം കൊണ്ട് ആരും ശാശ്വതമായ വിജയം നേടിയിട്ടില്ല.
താന്‍ ഒരു തിരഞ്ഞെടുപ്പു ചട്ടവും ലംഘിച്ചിട്ടില്ല. രഹസ്യമായല്ല താന്‍ കോഴിക്കോടും കണ്ണൂരും പോയതെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. താനും രമേശ് ചെന്നിത്തലയും പറഞ്ഞ കാര്യങ്ങളില്‍ ആശയക്കുഴപ്പമില്ല.
പരുക്കേറ്റ പ്രവര്‍ത്തകരെ കാണാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ബന്ധവും മൂലമാണ് തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ പോയതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
പിണറായിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ താന്‍ തയ്യാറാണ്. കണ്ണൂരില്‍ കൂട്ടക്കൊല നടത്താന്‍ ഗൂഢാലോചന നടന്നുവെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാകട്ടെയെന്നും ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചു.












Click it and Unblock the Notifications