തട്ടിക്കൊണ്ടുപോയത് സിപിഎമ്മുകാരെന്ന് ശശീന്ദ്രന്‍
കൊച്ചി: തട്ടിക്കൊണ്ടു പോകപ്പെട്ട വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎന്‍ ശശീന്ദ്രനെ പോലീസ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. സിപിഎം നേതാക്കളും മറ്റും ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് വിഎന്‍ ശശീന്ദ്രന്‍ ഹൈക്കോടതിയില്‍ മൊഴി നല്‍കി.
എട്ടു ദിവസമായി കാണാനില്ലാതിരുന്ന ശശീന്ദ്രനെ കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള കൊടുവള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇത്തരത്തിലൊരു തട്ടിക്കൊണ്ടു പോകല്‍ കേരളത്തിലാണെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
തന്നെ തട്ടിക്കൊണ്ടു പോയ നേതാക്കളുടെ പേരും ശശീന്ദ്രന്‍ കോടതിയെ അറിയിച്ചു. ബിഎസ് ജനാര്‍ദ്ദനന്‍, എംവി ജയന്‍, ടിആര്‍ രവി, ടിബി സുരേഷ് എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയെന്നാണ് മൊഴി. ശശീന്ദ്രനെ ബുധനാഴ്ച ബത്തേരി അഡീഷണല്‍ കോടതിയില്‍ ഹാജരാക്കും.
പൂതാടി പഞ്ചായത്തില്‍ ഏപ്രില്‍ 27ന് അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിയ്ക്കെയാണ് ശശീന്ദ്രനെ കാണാതായത്. കോണ്‍ഗ്രസ് എസ്സുകാരനായിരുന്ന ശശീന്ദ്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. തിങ്കളാഴ്ച എല്‍ഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പഞ്ചായത്തില്‍ അവതരിപ്പിക്കാനിരിക്കെ ആയിരുന്നു തട്ടിക്കൊണ്ടു പോകല്‍.
ഒരാഴ്ച നീണ്ട അനിശ്‌ചിതത്വത്തിനു ശേഷം, തിങ്കളാഴ്ച വൈകിട്ട്
മാനന്തവാടി ഡിവൈഎസ്പി ഹരിദാസിന്‍റെയും പുല്‍പ്പള്ളി സിഐ ഉദയകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ശശീന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിജയമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയതിനെ തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തിന് എത്താതിനെ തുടര്‍ന്ന് ക്വാരം തികയാത്തതിനാല്‍ കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications