Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം സൂമിന്റെ അപേക്ഷ പരിശോധിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കുള്ള സൂം ഡവലപ്പേഴ്‌സിന്റെ അപേക്ഷ പരിശോധിയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലത്തിലാണ് ഇത്. വിഴിഞ്ഞം പദ്ധതിക്കായി സൂം നല്‍കിയ ടെന്‍ഡര്‍ പരിശോധിക്കാന്‍ ബിഡ്‌ ഇവാലുവേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്തി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സൂം ഡവലപ്പേഴ്സിന് ഒരവസരം കൂടി നല്കാന്‍ മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കായി രംഗത്തുള്ള ലാന്‍കോ കമ്പനി നല്‍കിയ കത്ത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ കമ്പനിയെ അറിയിക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കും.

വികസനപദ്ധതികളുടെ പ്രവര്‍ത്തനത്തോടെയായിരിക്കും ആഘോഷം തുടങ്ങുക. ഇതിന്റെ ഭാഗമായി മേയ്‌ 18ന്‌ രണ്ട്‌ രൂപയ്‌ക്ക്‌ ഒരു കിലോ അരി വിതരണം ചെയ്യുന്ന പദ്ധതി തിരുവനന്തപുരത്ത്‌ തുടങ്ങും. മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും എപിഎല്‍ വിഭാഗത്തില്‍ പെടുന്ന ആശ്രയ പട്ടികജാതി പട്ടികവിഭാഗക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു.

2007ലെ ഐടി നയം അനുസരിച്ച് സംസ്ഥാനത്ത്‌ സ്വകാര്യമേഖലയില്‍ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്‌ അംഗീകാരം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു. ഏറ്റവുംകുറഞ്ഞത്‌ 30000 ചതുരശ്രഅടി സ്ഥലം പാര്‍ക്കിനായി ഉണ്ടായിരിക്കണം. 70 ശതമാനം എങ്കിലും ഐടി വ്യവസായത്തിനായി നീക്കിവെയ്ക്കണമെന്ന നിബന്ധയും ഐടി നയത്തിലുണ്ട്.

ജനതാദളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവഗൗഡ കത്തു നല്‍കിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. കത്തിലെ ഉള്ളടക്കത്തെ കുറിച്ച് പറയാന്‍ വിഎസ് വിസമ്മതിച്ചു. കത്തില്‍ ഔദ്യോഗിക പക്ഷത്ത് ഉള്ളവര്‍ ആരാണെന്ന് പറയുന്നുണ്ട്. അത് ആരായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിയ്ക്കാമല്ലോ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.വോട്ടുചോര്‍ച്ചയെക്കുറിച്ചും വിഎസ് പക്ഷത്തിനെതിരെയുള്ള അക്രമത്തെക്കുറിച്ചും പ്രതികരിയ്ക്കാന്‍ അദ്ദേഹം തയാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+