വിമാനം താഴ്ന്നുപറന്നതില് ഒബാമ മാപ്പു പറഞ്ഞു

മന്‍ഹാട്ടന്‍ നഗരത്തിലും ലിബര്‍ട്ടി സ്റ്റാച്യൂവിനും മുകളിലൂടെ താഴ്ന്നു പറന്ന വിമാനങ്ങള്‍ കണ്ട് ജനങ്ങള്‍ ആകെ പരിഭ്രാന്തരായിരുന്നു. ഒബാമയുടെ വിമാനവും ഒരു യുദ്ധവിമാനവുമായിരുന്നു മന്‍ഹാട്ടന്‍ ആകാശത്ത് താഴ്ന്നു പറന്നത്. ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു മുന്നറിയിപ്പൊന്നുമില്ലാതെ വിമാനങ്ങള്‍ താഴ്ന്നുപറന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും വിമുക്തരാകാത്ത ന്യൂയോര്‍ക്ക് അധികൃതര്‍ പരിഭ്രാന്തിയില്‍ കെട്ടിടങ്ങളും ഓഫീസുകളും ഒഴിപ്പിച്ചു. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ കൂറ്റന്‍ ബോയിങ് 747 ജെറ്റിന്റെ ഫോട്ടോഷൂട്ടിന് വൈറ്റ്ഹൗസ് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യം ജനങ്ങളെ അറിയിച്ചിരുന്നില്ല. വിമാനത്തില്‍ ഒബാമയുണ്ടായിരുന്നില്ല. വിമാനത്തില്‍ തീവ്രവാദികള്‍ തന്നെയാണെന്ന് കരുതി പരിഭ്രാന്തരായ ജനങ്ങള്‍ ഏറെ നേരം തെരുവുകളിലിറങ്ങി നില്‍ക്കുകയായിരുന്നു.
ഫോട്ടോഷൂട്ടിന് വൈറ്റ്ഹൗസിന്റെ അനുമതി ഉണ്ടായിരുന്നുവെങ്കിലും ഒബാമ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇതില്‍ അദ്ദേഹം രോഷാകുലനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ വൈറ്റ്ഹൗസ് മിലിട്ടറി ഓഫീസില്‍ ഡയറക്ടര്‍ ലൂയി കാള്ഡറയും മാപ്പു പറഞ്ഞിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications