പന്ത്രണ്ടുകാരി അമ്മയായി
ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്പൂര് ജില്ലയിലെ ഹാസന്‍പുരയില്‍ പന്ത്രണ്ടുകാരി അമ്മയായി. താന്‍ ഗര്‍ഭിണിയാണെന്നുപോലും തിരിച്ചറിയാതെയാണ് ബുധനാഴ്‌ച ഈ കുട്ടി റോഡരികില്‍ പ്രസവവേദനകൊണ്ട് പുളഞ്ഞത്.
നാട്ടുകാരില്‍ ആരോ അടിയന്തിരമായി വിളിച്ചുവരുത്തിയ ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വച്ച് അവളൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
നിരക്ഷരതയും അറിവില്ലായ്‌മയുമാണ് ഇത്തരമൊരു ദുരന്തത്തിലേയ്‌ക്ക് പെണ്‍കുട്ടിയെ തള്ളിവിട്ടതെന്ന് അവളെ പ്രവേശിപ്പിച്ച മഹിള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.
പെണ്‍കുട്ടി പറയുന്നത് തന്റെ അത്രതന്നെ പ്രായമുള്ള ഒരാണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്‌തിട്ടുണ്ടെന്നാണ്. ഏതാനും മാസം മുമ്പ് നാല്‍പ്പത്തിയഞ്ച് ദിവസത്തോളം ഇരുവരും ഒന്നിച്ചു താമസിച്ചിട്ടുണ്ടത്രേ. ഇക്കാര്യം കുട്ടിയുടെ അച്ഛനുഅമ്മയും സമ്മതിക്കുന്നു.
എന്നാല്‍ അയാളുടേത് തന്നെയാണോ ഈ കുഞ്ഞെന്നകാര്യത്തില്‍ ഇവര്‍ക്ക് ഉറപ്പില്ല. കുട്ടിയ്‌ക്ക് അസുഖങ്ങളൊന്നുമുള്ളതായി കണ്ടിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല.
പ്രസവത്തിന്റെ തലേദിവസം രാത്രിയിലാണത്രേ ആദ്യമായി കുട്ടിയ്‌ക്ക് വയറുവേദന അനുഭവപ്പെട്ടത്. പക്ഷേ പ്രസവം നടന്നുകഴിഞ്ഞാണ് അവള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തങ്ങളറിയുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.












Click it and Unblock the Notifications