ബിജെപി ഏറ്റവം വലിയ ഒറ്റക്കക്ഷിയാകും: അദ്വാനി
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവം വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനി.
കേന്ദ്രത്തില്‍ എന്‍ഡിഎ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
അഹമ്മദാബാദ് മണ്ഡലത്തിലെ ഷഹ്‌പൂരിലുള്ള പോളിങ് ബൂത്തിലാണ് അദ്വാനി വോട്ട്‌ചെയ്‌തത്. ഭാര്യ കമല അദ്വാനിയും അദ്ദേഹത്തോടൊപ്പം വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാല്‍ പോളിങ് ശതമാനം കുറയാതിരിക്കാന്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ട് നിര്‍ബ്ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications