കമല സുരയ്യ തീവ്രപരിചരണ വിഭാഗത്തില്‍

ശ്വാസതടസ്സം കഠിനമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ആക്കിയിരുന്നു. പിന്നീട് നില മെച്ചപ്പെട്ടപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേയ്‌ക്കും പിന്നീട് മുറിയിലേയ്‌ക്കും മാറ്റി.
എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്നാണ് രണ്ടാമതും തീവ്രപരിചരണ വിഭാഗത്തിലേയ്‌ക്ക് മാറ്റിയത്.
പ്രമേഹ രോഗബാധിതയായ അവരുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ലെന്നും തുടര്‍ന്ന് ദില്ലിയില്‍ നിന്നും പുതിയ മരുന്ന് എത്തിച്ചാണ് ചികിത്സ നടത്തുന്നതെന്നും പുനെയിലെ ജഹാംഗീര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
മക്കളായ എം.ഡി നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവര്‍ ആശുപത്രിയില്‍ കമലയ്‌ക്കൊപ്പമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആ ആഴ്‌ച സംസ്ഥാന സാസ്‌കാരിക മന്ത്രി എം എ ബേബി കമലയെ കാണാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications