കസബിന് ജയിലില്‍ ചിക്കന്‍ കിട്ടുന്നു: വരുണ്‍
മീററ്റ്: തീവ്രവാദിയായ അബ്ദുള്‍ കസബിന് ജയിലില്‍ തന്തൂരി ഇറച്ചി നല്‍കിയപ്പോള്‍ തനിക്ക് വെറും പച്ചക്കറിമാത്രമാണ് കിട്ടിയതെന്ന് പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി.
തനിക്ക് സുഗന്ധദ്രവ്യവും പത്രവും വേണമെന്ന് കസബ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോയപ്പോള്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് വരുണ്‍ പറഞ്ഞത്.
എന്തുകൊണ്ട് തീവ്രവാദിയായ കസബിന് അയാള്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ നല്‍കുകയും തനിക്ക് ജയിലില്‍ കഷ്ടതയനുഭവിക്കേണ്ടിവരുകയും ചെയ്‌തതെന്നാണ് വരുണിന്റെ ചോദ്യം.
ദേശീയ സുരക്ഷാ നിമയപ്രകാരമാണ് മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ച തന്നെ അറസ്റ്റുചെയ്‌തതതെന്നും ഭീകരാക്രമണം നടത്തിയ കസബിനെ ഇത് ചുമത്താതെയാണ് അറസ്റ്റുചെയ്‌തതെന്നും വരുണ്‍ ചൂണ്ടിക്കാട്ടി.
കസബിന് തന്തൂരി ചിക്കന്‍ കൊടുത്തതില്‍ എനിക്ക് പരാതിയില്ല. ഞാനൊരു സസ്യഭുക്കാണ്. അതുകൊണ്ടുതന്നെ സസ്യാഹാരം കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കസബിനും എനിക്കും ജയില്‍ തന്ന അനുഭവം രണ്ടാണ്- വരുണ്‍ പറഞ്ഞു.
രാജ്യത്ത് ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാനകാലമാണെന്ന് വരുണ്‍ അഭിപ്രായപ്പെട്ടു. അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് എന്ത് പറയാനാണ്.
മരണശയ്യയില്‍ കിക്കുന്നവരെക്കുറിച്ച് മോശമായി ഒരു അഭിപ്രായവും പറയരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിക്കാന്‍ കിടക്കുന്ന കോണ്‍ഗ്രസിനെതിരെ ഞാന്‍ ഒന്നും പറയുന്നില്ല. കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് സ്വന്തം വോട്ട് നശിപ്പിച്ചുകളയുന്നതിന് തുല്യമാണ്-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications