ക്വത്റോചി കേസ് മാറ്റിവെച്ചു; കോണ്‍ഗ്രസിന് ആശ്വാസം
ദില്ലി: ബോഫോഴ്സ് കേസിലെ മുഖ്യപ്രതി ഓട്ടോവിയോ ക്വത്റോചിയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിയ്ക്കുന്നത് ദില്ലി ഹൈക്കോടതി 4 മാസത്തേക്ക് മാറ്റിവെച്ചു. കേസിലെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് വിശദീരണം നല്കാന് രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
ക്വത്റോച്ചിയെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്നും ഒഴിവാക്കാന്‍ ഇന്റര്‍പോളിന് ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് സിബിഐ വിശദീകരണം നല്കാനിരിയ്ക്കെയാണ് കേസ് സെപ്റ്റംബര്‍ എട്ടിലേക്ക് മാറ്റിവെച്ചു കൊണ്ട് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
സിബിഐ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്‍ര്‍പോള്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ നിന്നും ക്വത്റോചിയെ ഒഴിവാക്കിയത്. വിചാരണക്കോടതിയില്‍ ഇയാളെ ഹാജരാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ്് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ക്വത്റോചിയ്ക്കെതിരെ 1999 നവംബര്‍ ഏഴിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വര്‍ഷങ്ങളായി കേസ് തുടരുകയാണെങ്കിലും 70കാരനായ ക്വത്റോചി ഇതുവരെ വിചാരണ കോടതിയ്ക്ക് മുമ്പാകെ ഹാജരായിട്ടില്ല.
കോടതി വിധി ഏറ്റവും അനുഗ്രഹമായിരിക്കുന്നത് കോണ്‍ഗ്രസിനാണെന്ന് വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് പുരോഗമിയ്ക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം പ്രതിക്കൂട്ടിലായ ബോഫോഴ്സ് കേസിലെ സിബിഐ നടപടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിയ്ക്കാന്‍ മൂന്ന് ആഴ്ച മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസ് നേതൃത്വം താത്പര്യമെടുത്ത് ക്വത്റോചിയെ രക്ഷപ്പെടുത്താന്‍ നീക്കം നടത്തിയെന്നാണ് ആരോപണം.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications