കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി ഇന്ത്യയിലുമെത്തിയെന്ന്‌ റിപ്പോര്‍ട്ട്‌

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: ലോകത്തെയാകമാനം ഭീതിയിലാഴ്‌ത്തിക്കൊണ്ട്‌ പടര്‍ന്നുപിടിക്കുന്ന പന്നിപ്പനി ഇന്ത്യയിലും എത്തിയതായി റിപ്പോര്‍ട്ട്‌.

അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും രണ്ടു ദിവസം മുമ്പ്‌ ഹൈദരാബാദില്‍ വിമാനം ഇറങ്ങിയ വിദേശ ഇന്ത്യക്കാരനിലാണ്‌ ബുധനാഴ്‌ച പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്‌.

ഇയാളെ നിരീക്ഷണത്തിനായി പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

നാരായണ്‍ ഗുഡയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓപ്‌ പ്രിവന്റീവ്‌ മെഡിസിനില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക പരിശോധനകള്‍ക്ക്‌ ശേഷം ഇറാഗാഡ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ക്വാറന്റൈന്‍ സെന്ററിലേയ്‌ക്ക്‌ മാറ്റുകയാണുണ്ടായതെന്ന്‌ ആന്ധ്രയിലെ ആരോഗ്യവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍വി സുബ്രമണ്യം അറിയിച്ചു.

പത്തു ദിവസം ഇവിടെ നിരീക്ഷണത്തിന്‌ വിധേയമാക്കും. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കാര്‍ക്കും രോഗലക്ഷണമില്ലെന്ന്‌ സുബ്രഹ്മണ്യം അറിയിച്ചിട്ടുണ്ട്‌.

പിന്നിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാരെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ അധികൃതര്‍ തരുമാനിച്ചിട്ടുണ്ട്‌. പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യയിലെത്തിയവരുടെ വീടുകളില്‍ പോയാണ്‌ പരിശോധന.

ഇത്തരത്തിലൊരു പരിശോധനക്കിടെയാണ്‌ ഹൈദരാബാദിലെത്തിയ ആള്‍ക്ക്‌ രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന്‌ കണ്ടത്‌. അതേസമയം പന്നിപ്പനി ബാധിച്ച്‌ ആരും ചികിത്സയ്‌ക്കെത്തിയിട്ടില്ലെന്ന്‌ ഇറാഗാഡ്ഡയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

അമേരിക്ക, കാനഡ, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലാണ്‌ പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. മെക്‌സിക്കോയില്‍ ഇതേവരെ 150 പേര്‍ പനിബാധിച്ചു മരിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

2400ഓളം പേര്‍ പനി ബാധിതരാണ്‌. യുഎസില്‍ റിപ്പോര്‍്‌ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്ന പന്നിപ്പനി മരണം ബ്രോണ്‍സ്‌ വില്ലയിലെ ടെക്‌സാന്‍ സിറ്റിയില്‍നിന്നാണ്‌. രണ്ടുവയസ്സുള്ള ഒരു കുട്ടിയാണ്‌ പനിബാധിച്ച്‌ മരിച്ചത്‌. യുഎസില്‍ 91 പേര്‍ക്ക്‌ പന്നിപ്പനിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.

പന്നിപ്പനി ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മെക്‌സിക്കോയ്‌ക്ക്‌ പുറത്ത്‌ പനിബാധിച്ച്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌ അമേരിക്കയിലാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X